Monday, June 6, 2011

keralam enna bhraanthaalayam....

ഗോവിന്ദചാമി അല്ല സൗമ്യയെ കൊന്നത്. അയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആ കുട്ടി ഓടിയതുകൊണ്ടാണ് അതിനു മരിക്കേണ്ടി വന്നത്. ഓടിയപ്പോള്‍ വീണു, തല ഇടിച്ചു മരിച്ചു. അടങ്ങി ഒതുങ്ങി ചാര്‍ലി ചാമി പറഞ്ഞത്‌ കേട്ടിരുന്നു എങ്കില്‍ നമ്മുടെ നാട്ടിലെ moral police ഇപ്പോള്‍ അവരുടെ വിവാഹം നടത്തി കൊടുത്തേനെ.. ആകാശപറവകള്‍ ആദ്യം സൗമ്യയെ സാലിയോ സൂസനോ ഒക്കെ ആക്കിയും കൊടുത്തേനെ...പക്ഷെ ആ നിര്‍ഭാഗ്യയായ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. അതിനു ചാമിയെ ശിക്ഷിക്കാന്‍ പറ്റുമോ? വെറും തെണ്ടി ഒന്നുമല്ല ഈ ചാമി. കേരളത്തിലെ അഞ്ചില്‍ ഒരു വീട്ടില്‍ എങ്കിലും ഒരു പെണ്‍കുട്ടി ഉണ്ടായിരിക്കുമല്ലോ, ഇവരെല്ലാം ഏതെങ്കിലും അവസരത്തില്‍ ഒറ്റക്കോ കൂട്ടമായോ ട്രെയിനില്‍ യാത്ര ചെയ്യുമായിരിക്കുമല്ലോ. അവരെല്ലാം കണ്ടു പഠിക്കാന്‍ പറയുന്നു, നിങ്ങളും ഇങ്ങനെ ട്രെയിനിലോ റോഡിലോ ഒക്കെ കാണുന്ന തെണ്ടികളെ കാണുമ്പോള്‍ ഓടി മറയരുത്, നിങ്ങളുടെ സുരക്ഷിത ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളാണ് ഈ തെണ്ടികള്‍.



കേരളത്തിലെ ആണുങ്ങളേ നിങ്ങള്‍ മറ്റു തൊഴിലുകള്‍ നിര്‍ത്തി, തെണ്ടാന്‍ ഇറങ്ങു. ഇടയ്ക്കു ഓരോ പെണ്‍കുട്ടികളെ പീഡിപ്പിക്കു. പീഡനത്തില്‍ ബിരുദമെടുത്തു മന്ത്രിയായവരും, പീഡിപ്പിക്കുന്ന നിരപരാധികളുടെ മാത്രം കേസെടുക്കുന്ന അഭിഭാഷകരും, പീഡനത്തിനു ദൈവീകത കല്പിച്ചു തരുന്ന മതതീവ്രവാദികളും ഉള്ള കേരളത്തില്‍ മറ്റെന്തു തൊഴിലിനാണ് ഭദ്രത? ട്രെയിനിംഗ് കാലത്ത് പരീക്ഷിക്കാന്‍ വീട്ടില്‍ ഉണ്ടാവുമല്ലോ കുറഞ്ഞതു രണ്ടു സ്ത്രീകള്‍ എങ്കിലും, നിങ്ങളുടെ അമ്മയും, സഹോദരിയും അല്ലെങ്കില്‍ അമ്മൂമ്മ എങ്കിലും. പ്രായം കണക്കില്‍ എടുക്കണ്ട,സ്വന്തം കുട്ടികള്‍ ആയാലും മതി. ഒരു ദിവസം പ്രായമുള്ളത് ആണെങ്കിലും കുഴപ്പമില്ല, പെണ്ണല്ലേ പീഡിപ്പിക്കാം. ഒരെണ്ണം എങ്കിലും മാധ്യമം എന്ന സര്‍വ്വേശ്വരന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍ പിന്നെ ജീവിതം സുഖകരം....


യൂത്ത്കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ build India യുടെ അഭിവാദനങ്ങള്....നിങ്ങള്‍ പ്രതികരിച്ചു, നിങ്ങളുടെ തലപ്പത്ത്‌ ഇരിക്കുന്ന അച്ചായന്മാരും ഇക്കമാരും ഒക്കെ ദിവസം ഓരോ ice cream വീതം കഴിക്കുകയും കഴിപ്പിക്കുകയും ആണെങ്കിലും നിങ്ങള്‍ എങ്കിലും പ്രതികരിച്ചല്ലോ....എന്നാലും ഒരു ചോദ്യം....."നിയമം" എന്ന ഏതു കുറ്റവാളിക്കും ലഭിക്കുന്ന സംരക്ഷണയിലേക്ക് വിട്ടു കൊടുക്കാതെ, കൊന്നു കളയാമായിരുന്നില്ലേ....


ഈ ഒരു സംഭവത്തിനെ കുറിച്ചു ഇനിയും എത്ര കുറിപ്പുകള്‍ എഴുതേണ്ടി വരും?? കാര്യം വളരെ ലളിതം. ബലാല്‍സംഗം, കൊലപാതകം ഈ രണ്ടു കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഒരു കുറ്റവാളിയെ ശിക്ഷിക്കുക...പക്ഷെ ചികഞ്ഞു ചികഞ്ഞു ചികഞ്ഞു അവസാനം ചാമി, ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയെ ആ പെണ്‍കുട്ടിയെ തടഞ്ഞു രക്ഷിക്കുവാന്‍ ശ്രമിച്ചതാണ് ബലാത്സംഗ ശ്രമം ആയി കണ്ടുനിന്നവര്‍ തെറ്റിധരിച്ചതെന്നു നമ്മള്‍ കേള്‍ക്കും....ട്രെയിനില്‍ നിന്ന് ചാടിയെങ്കിലും മരിക്കാത്ത കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച പറവ ആണ് ചാമിയെന്നും നമ്മള്‍ കേള്‍ക്കും....നമ്മളെ കൊണ്ട് കേള്‍പ്പിക്കും....

നക്സല്‍വാദികള്‍ പുനര്‍ജനിക്കട്ടെ....